തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്ന പോലീസുകാരെ പിരിച്ചുവിടണം; രാജ്കുമാറിന്റെ മരണത്തില്‍ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണക്കേസില്‍ പോലീസിനെതിരെ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍.

തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്ന പോലീസുകാരെ പിരിച്ചുവിടണമെന്ന് വിഎസ് പറഞ്ഞു. മൂന്നാംമുറ മിടുക്കായി കരുതുന്ന പോലീസുകാരുണ്ടെന്നും അത് അവസാനിക്കേണ്ട കാലം കഴിഞ്ഞുവെന്നും വിഎസ് പറഞ്ഞു.

നെടുങ്കണ്ടത്ത് ചിട്ടി തട്ടിപ്പുകേസിലെ പ്രതി രാജ്കുമാര്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തിലാണ് വിഎസിന്റെ പ്രതികരണം. കസ്റ്റഡി മരണത്തില്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐ സാബു, പോലീസ് ഡ്രൈവര്‍ സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.

Exit mobile version