കെടി ജലീലിനെതിരെ വീണ്ടും കരിങ്കൊടി കാണിച്ചു; പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

മലപ്പുറം കോട്ടപ്പടിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി പ്രസംഗിക്കുന്നതിനിടെ വേദിക്കരികിലെത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.

മലപ്പുറം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് ലീഗ്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന നിര്‍മ്മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.

മലപ്പുറം കോട്ടപ്പടിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി പ്രസംഗിക്കുന്നതിനിടെ വേദിക്കരികിലെത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം – കൊണ്ടോട്ടി റോഡ് ഉപരോധിച്ചു. പ്രതിഷേധകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത്.

Exit mobile version