മുഖ്യമന്ത്രിയുടെ വേദിയിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചു; ആദ്യം വളഞ്ഞിട്ടു, ശേഷം പ്രതിഷേധക്കാരില്‍ നിന്നും രക്ഷിക്കാന്‍ ദേഹത്ത് കിടന്ന് രക്ഷകനായി! എസ്‌ഐ കിരണിന്റെ ഇരട്ട റോള്‍ ഇങ്ങനെ

തിരുവനന്തപുരം; കാട്ടാക്കട പൂവച്ചൽ സ്‌കൂളിൽ എസ്ഐ കിരൺ ശ്യാമിനും പോലീസ് ഉദ്യോഗസ്ഥർക്കും ഇന്നലെ ഇരട്ട റോൾ ആയിരുന്നു. കാരണമായതകട്ടെ മനസികസ്വാസ്ഥ്യമുള്ള ഒരു വ്യക്തിയും.

ബസില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത രണ്ട് വയസുകാരിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ചു; മധുര സ്വദേശിനി അറസ്റ്റില്‍, പ്രിയയില്‍ നിന്ന് കണ്ടെത്തിയത് നിരവധി ആളുകളുടെ ആധാര്‍ എടിഎം കാര്‍ഡുകള്‍

മുഖ്യമന്ത്രിയുടെ വേദിയിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ച ആളെ ആദ്യം പോലീസ് തടയുകയായിരുന്നു. എന്നാൽ പിന്നീട് ഒരു കൂട്ടം പ്രതിഷേധകർ എത്തിയപ്പോൾ എസ്ഐ കിരൺ അയാളുടെ ദേശത്ത് കിടന്ന് സംരക്ഷിക്കുകയായിരുന്നു.

സംഭവം ഇങ്ങനെ;

സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഉദ്ഘാടനമായി 53 സ്‌കൂളുകൾ നാടിനു സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു സംഭവം. പൂവച്ചൽ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളായിരുന്നു വേദി. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് ധനുവച്ചപുരം കൊല്ലയിൽ സ്വദേശിയായ മധ്യവയസ്‌കൻ ‘ഒരു കാര്യം പറയാനുണ്ട്’ എന്ന് ഉറക്കെപ്പറഞ്ഞ് അപ്രതീക്ഷിതമായി വേദിക്കരികിലേക്കെത്തിയത്.

മാനസികാസ്വാസ്ഥ്യമുള്ള ഇയാൾ വേദിക്കു മുന്നിലെ ബാരിക്കേഡും മറികടക്കാൻ ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മുഖ്യമന്ത്രിക്കു നേരെയുള്ള പ്രതിഷേധമെന്നു കരുതി സദസ്സിലുണ്ടായിരുന്നവർ ഇദ്ദേഹത്തിനു നേരെ തിരിഞ്ഞു. ആളെ പൊലീസ് വലയത്തിലാക്കിയെങ്കിലും മർദനമേൽക്കുമെന്ന സ്ഥിതിയായതോടെയാണ് എസ്‌ഐ രക്ഷയ്‌ക്കെത്തിയത്.

Exit mobile version