പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വന്നു, പക്ഷേ ഒരിക്കല്‍ മുഖ്യമന്ത്രിയാകും; ശ്രമം തുടരും, ആ ലക്ഷ്യം നേടുമെന്ന് ഉറപ്പോടെ രമേശ് ചെന്നിത്തല

Ramesh Chennithala | Bignewslive

ഹരിപ്പാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും താന്‍ മുഖ്യമന്ത്രിയാകാനുള്ളശ്രമം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല . തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട് സ്‌കൂള്‍ കുട്ടികളുമായി സംവദിച്ച ചടങ്ങിലാണ് അദ്ദേഹത്തിന്റെ പാമര്‍ശം. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നെന്നും ആ ലക്ഷ്യം നേടും വരെ ശ്രമം തുടരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് ഇടപെട്ട് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. കേരളത്തിലെ ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിനൊടുവില്‍ കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും പ്രതിപക്ഷ നേതാവായി വിഡി സതീശനെയും നിയമിച്ചു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളും മറ്റും രൂക്ഷമായി തുടരുകയാണ്. ഈ വേളയിലാണ് രമേശ് ചെന്നിത്തല മനസ് തുറന്നത്.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍;

‘കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചയാളാണ് താന്‍. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണ്. ഒരിക്കല്‍ ആ ലക്ഷ്യം നേടും.

Exit mobile version