ശബരിമല ദര്‍ശനത്തിന് എത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു; ആന്ധ്രാ സ്വദേശിനി പോലീസ് സുരക്ഷയില്‍ തിരിച്ചിറങ്ങി

ശബരിമല: ഭര്‍ത്താവിനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മരക്കൂട്ടം വരെയെത്തിയ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയില്‍ യുവതി തിരിച്ചിറങ്ങി. ഭര്‍ത്താവ് വീണ്ടും മല കയറി.

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന ശേഷം മല കയറാനെത്തിയ ആദ്യത്തെ യുവതിയാണ് ഇത്. കുംഭമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ ശബരിമലയില്‍ യുവതികള്‍ എത്തുമെന്ന് ഇന്റലിജന്റസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാല്‍ സുരക്ഷയുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പത്തനംതിട്ട പോലീസ് മേധാവി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും ആവശ്യം പരിഗണിച്ചിരുന്നില്ല. ക്രമസമാധാന നില വിലയിരുത്തി ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാം എന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍.

എന്നാല്‍ പോലീസ് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലിലും മൂന്ന് എസ്പിമാരുടെ കീഴിലായി ആയിരക്കണക്കിന് പോലീസുകാരെ സുരക്ഷാ ചുമതലയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

Exit mobile version