കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട ഡ്രൈവര്‍മാരെ തിരിച്ചെടുത്തിട്ടും പ്രതിസന്ധി അവസാനിച്ചില്ല; സര്‍വീസുകള്‍ ഇന്നും മുടങ്ങി

തെക്കന്‍ മേഖലയിലും മധ്യമേഖലയിലുമാണ് ഡ്രൈവര്‍മാരുടെ കുറവ് വളരെ അധികം ബാധിച്ചത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട ഡ്രൈവര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്കെടുത്തെങ്കിലും ഇന്നും സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ മേഖലയിലും മധ്യമേഖലയിലുമാണ് ഡ്രൈവര്‍മാരുടെ കുറവ് വളരെ അധികം ബാധിച്ചത്.

ഡ്രൈവര്‍മാരുടെ കുറവ് മൂലം ഇന്ന് 277 സര്‍വീസുകളാണ് റദ്ദാക്കിയത്. പിഎസ്സി പട്ടികയില്‍ നിന്ന് എംപാനല്‍ ജീവനക്കാരായി നിയമിച്ച ശേഷം പിരിച്ചുവിട്ട 512 പേരും ഇന്ന് ജോലിയില്‍ പ്രവേശിച്ചില്ല. അഞ്ച് വര്‍ഷം സര്‍വീസുള്ളവരെ മാത്രം ജോലിക്കെടുത്താല്‍ മതിയെന്ന തീരുമാനവും വന്‍ തിരിച്ചടിയാണുണ്ടായത്.

തെക്കന്‍ മേഖലയില്‍ 130 മധ്യമേഖലയില്‍ 114 സര്‍വീസുകള്‍ മുടങ്ങി. വടക്കന്‍ മേഖലയില്‍ 33 സര്‍വീസുകള്‍ മുടങ്ങി എന്നാണ് കണക്ക്.

Exit mobile version