കോഴിക്കോട് ബീച്ചില്‍ തട്ടുകട നടത്തുന്നവര്‍ക്ക് ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്

ബീച്ചിന് സമീപം തട്ടുകട നടത്തുന്ന ഏഴുപത്തിയഞ്ചു പേര്‍ക്ക് ബോധവല്‍കരണ പരിപാടി നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു

കോഴിക്കോട്: കോഴിക്കോട് കടപുറം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ഗുണനിലവാരമുള്ള തട്ടുകട വിഭവങ്ങള്‍ ലഭിക്കാനായി ആരോഗ്യ വകുപ്പ് രംഗത്ത്. ബീച്ചിന് സമീപം തട്ടുകട നടത്തുന്ന ഏഴുപത്തിയഞ്ചു പേര്‍ക്ക് ബോധവല്‍കരണ പരിപാടി നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

വൃത്തിഹീനമായ സാഹചര്യത്തില്‍ ആഹാരം പാകം ചെയ്യല്‍ വ്യാജ പാലും മലിനജലവും വില്പന നടത്താനുളള സാഹചര്യവും കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന്റെ നേതൃതവത്തില്‍ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരമുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി.

ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ കോര്‍പറേഷനും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടപ്പാക്കുന്ന സേഫ് സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയും മുന്നേറുകയാണ്. യൂണിഫോം ഉള്‍പ്പടെയുള്ള ഏകീകൃത സംവിധാനങ്ങള്‍ അധികം വൈകാതെ ബീച്ച് പരിസരത്ത് നടപ്പാകുമെന്നും അധികൃതര്‍ വ്യക്തമാക്കീട്ടുണ്ട്.

Exit mobile version