കടുത്ത പനിയും ഒപ്പം ചുമ, ശ്വാസതടസം, എച് 3 എന്‍ 2 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു, ചികിത്സ തേടുന്നവരുടെ എണ്ണം കുത്തനെ മുകളിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ പനി ബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുന്ന സാഹചര്യത്തില്‍ എച് 3 എന്‍ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചു. ഇതോടെ എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

പനിയെ കൂടാതെ ചുമ, ശ്വാസതടസം തുടങ്ങിയ അസ്വസ്ഥതകളുമുണ്ട്. പനിയെ തുടര്‍ന്ന് കഴിഞ്ഞ ആറ് ദിവസത്തിനിടെ 34,137 പേരാണ് ചികിത്സ തേടിയത്.

also read: അതിരപ്പിള്ളിയില്‍ വീണ്ടും പുലി സാന്നിധ്യം: വയോധികയുടെ പശുക്കിടാവിനെ കൊന്ന് മരത്തില്‍ തൂക്കിയിട്ടു

എച്ച് 3 എന്‍ 2 വൈറസ് സാന്നിധ്യം ഏതാനും ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

also read: മക്കള്‍ ഉപേക്ഷിച്ചു; ഒന്നരക്കോടിയുടെ സ്വത്തുക്കള്‍ യുപി സര്‍ക്കാറിന്: അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്തരുതെന്നും മക്കളോട് 86 കാരന്‍

അതേസമയം, ഏതൊക്കെ ജില്ലകളിലാണ് വൈറസ് ബാധയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരില്‍ നിന്നുള്ള സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്.

ഈ സാമ്പിളുകളില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് എച്ച് 3 എന്‍ 2 സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് പെട്ടെന്ന് രോഗം പകരുന്നത്. പനി ബാധിച്ചവര്‍ സ്വയം ചികിത്സ നടത്തരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version