ചികിത്സയ്ക്ക് കൈക്കൂലി വാങ്ങി; അന്വേഷണവിധേയമായി രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു

അനസ്തേഷ്യ വിദഗ്ധന്‍ ഡോ വെങ്കിട ഗിരിയെയും, സര്‍ജന്‍ ഡോ സുനില്‍ ചന്ദ്രനെയുമാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്

കാസര്‍കോട്: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരാണ് ചികിത്സക്ക് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. അനസ്തേഷ്യ വിദഗ്ധന്‍ ഡോ വെങ്കിട ഗിരിയെയും, സര്‍ജന്‍ ഡോ സുനില്‍ ചന്ദ്രനെയുമാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ രോഗിയുടെ ബന്ധുക്കള്‍ പകര്‍ത്തിയിരുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നിര്‍ദേശ പ്രകാരമാണ് രണ്ട് ഡോക്ടര്‍മാരെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആരോപണത്തില്‍ ശരിയുണ്ടെന്ന് കണ്ടെത്തി.

ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Exit mobile version