കെഎസ്ആര്‍ടിസിയില്‍ 2107എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു

സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിടല്‍ തുടര്‍ക്കഥയാകുന്നു. ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്ന് എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന് പുറമേ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചു വിടുന്നു. സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം.

തെക്കന്‍ മേഖലയില്‍ 1479 പേരെയും മധ്യമേഖലയില്‍ 257 പേരെയും വടക്കന്‍ മേഖലയില്‍ 371 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് പിരിച്ചു വിട്ടത്. എം പാനല്‍ ഡ്രൈവര്‍മാരെ ഏപ്രിലില്‍ പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഇവര്‍ക്ക് ജൂണ്‍ 30 വരെ സാവകാശം നല്‍കുകയായിരുന്നു.

ഇത്തരത്തില്‍ ഡ്രൈവര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയില്‍ വന്‍ നഷ്ടം ഉണ്ടാക്കും. ഈ സാഹചര്യത്തില്‍ പ്രതിദിനം 600 ഓളം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് വിലയിരുത്തല്‍.

Exit mobile version