എത്രവട്ടം മാപ്പ് പറഞ്ഞാലും വല്‍സന്‍ തില്ലങ്കേരി നടത്തിയത് ആചാര ലംഘനം തന്നെയെന്ന് എ പത്മകുമാര്‍..! താന്‍ ആചാര ലംഘനം നടത്തി, തന്ത്രി പരിഹാര ക്രിയകള്‍ ചെയ്‌തെന്ന് വല്‍സന്‍ തില്ലങ്കേരി

പമ്പ: എത്രവട്ടം മാപ്പ് പറഞ്ഞാലും വല്‍സന്‍ തില്ലങ്കേരി നടത്തിയത് ആചാര ലംഘനം തന്നെയാണ്. ആര്‍എസ്എസ് നേതാവിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ രംഗത്ത്. എന്നാല്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് കളം മാറ്റി ചവിട്ടുന്ന പ്രവണതയും കാണുന്നു.

അതേസമയം എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ നേരത്തെ ബോര്‍ഡ് എതിര്‍ത്തെങ്കിലും ഇപ്പോള്‍ വിധിയെ സ്വാഗതം ചെയ്യുകയാണ്. മാത്രമല്ല കോടതി വിധി അനുസരിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ പലരും വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണെന്നും പത്മകുമാര്‍ പറഞ്ഞു.

സമരാഹ്വാനത്തിന് അല്ലാതെ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് പതിനെട്ടാം പടി ചവിട്ടിയത് പിഴവല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന ആഹ്വാനം ക്ഷേത്രങ്ങളെ തകര്‍ക്കാനാണെന്നും പത്മകുമാര്‍ പറഞ്ഞു.

എന്നാല്‍ താന്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാര ലംഘനം ആണെന്നും തന്ത്രിയുമായി സംസാരിച്ചശേഷം പരിഹാര ക്രിയകള്‍ ചെയ്തതെന്നും വല്‍സന്‍ തില്ലങ്കേരി ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞിരുന്നു.

Exit mobile version