കാന്‍സര്‍ ഇല്ലാതെ കീമോതെറാപ്പി ചെയ്ത സംഭവം; പരാതിക്കാരി രജനി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കും

സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന് മുന്നിലാണ് രജനി മൊഴി നല്‍കുക

കോട്ടയം: സ്വകാര്യ ലാബിലെ പരിശോധനാ റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ പരാതിക്കാരിയായ രജനി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന് മുന്നിലാണ് രജനി മൊഴി നല്‍കുക.

നേരത്തേ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് രജനിയുടെ മൊഴി എടുത്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് സംഭവത്തില്‍ വീഴ്ച വന്നുവെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണം.

ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനിക്കാണ് സ്വകാര്യലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ കീമോതെറാപ്പി ചെയ്തത്. പിന്നീട് പാതോളജി ലാബില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ കാന്‍സറില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. ആര്‍സിസിയില്‍ നടത്തിയ പരിശോധനയിലും കാന്‍സര്‍ കോശങ്ങളെ കണ്ടെത്താനായിരുന്നില്ല.

Exit mobile version