കൊടിക്കുന്നില്‍ജി..ഹിന്ദി ഒഴികൈ! ഇറ്റാലിയന്‍ വാഴ്‌കൈ! ബിജെപിക്കാരുടെ കയ്യടി കിട്ടാന്‍ ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയത് പെരുമാറ്റ ദൂഷ്യമാണ്; പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറ്റാലിയന്‍ ഭാഷയില്‍ വേണം സത്യപ്രതിജ്ഞ ചെയ്യാന്‍.

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തത് വിമര്‍ശന വിധേയമായിരുന്നു. ഇക്കാര്യത്തിന് കൊടിക്കുന്നില്‍ സുരേഷിനെ സോണിയാ ഗാന്ധി ശകാരിക്കുകയും ചെയ്തു. ഇതോടെ സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ‘കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറ്റാലിയന്‍ ഭാഷയില്‍ വേണം സത്യപ്രതിജ്ഞ ചെയ്യാന്‍. കാരണം, നമ്മുടെ മാതൃഭാഷ ഇറ്റാലിയനാണ്. ലോകത്തെ ഏറ്റവും മനോഹരമായ ഭാഷ. ഇറ്റാലിയന്‍ അറിയാത്തവര്‍ സ്പാനിഷിലോ ഫ്രഞ്ചിലോ സത്യവാചകം ചൊല്ലണം. തീരെ നിവൃത്തിയില്ലാത്തവര്‍ ഇംഗ്ലീഷില്‍.’- ജയശങ്കര്‍ പരിഹസിക്കുന്നു.

അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ.. ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയന്‍ ഹേ…കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറ്റാലിയന്‍ ഭാഷയില്‍ വേണം സത്യപ്രതിജ്ഞ ചെയ്യാന്‍. കാരണം, നമ്മുടെ മാതൃഭാഷ ഇറ്റാലിയനാണ്. ലോകത്തെ ഏറ്റവും മനോഹരമായ ഭാഷ. ഇറ്റാലിയന്‍ അറിയാത്തവര്‍ സ്പാനിഷിലോ ഫ്രഞ്ചിലോ സത്യവാചകം ചൊല്ലണം. തീരെ നിവൃത്തിയില്ലാത്തവര്‍ ഇംഗ്ലീഷില്‍. അഹിംസാ പാര്‍ട്ടിയ്ക്ക് ഹിന്ദി ഹറാമാണ്. പ്രാകൃത ഭാഷ. ബിജെപിക്കാരുടെ ഭാഷ. നമ്മുടെ പാര്‍ട്ടിയെ തോല്പിച്ച അലവലാതികളുടെ ഭാഷ. കൊടിക്കുന്നില്‍ജി ചെയ്തത് തെറ്റാണ്. ഒന്നുകില്‍ ഡീനും ആന്റോയും ഹൈബിയും ചെയ്തപോലെ മാന്യമായി ഇംഗ്ലീഷില്‍ പ്രതിജ്ഞ ചെയ്യണമായിരുന്നു. അല്ലെങ്കില്‍ മലയാളത്തില്‍ വേണമായിരുന്നു. ബിജെപിക്കാരുടെ കയ്യടി കിട്ടാന്‍ ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയത് അച്ചടക്ക ലംഘനമാണ്, ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണ്. ഹിന്ദി ഒഴികൈ! ഇറ്റാലിയന്‍ വാഴ്‌കൈ!

Exit mobile version