മിഥുന മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; സന്നിധാനത്ത് വന്‍സുരക്ഷയൊരുക്കി പോലീസ്

മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.

സന്നിധാനം: വിവാദങ്ങളുടെ മണ്ഡലകാലത്തിനും പ്രതിസന്ധികള്‍ക്കും പിന്നാലെ മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിലാണ് ക്ഷേത്രനട തുറക്കുക. ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കുന്നതോടെ ഇന്നത്തെ ചടങ്ങുകള്‍ അവസാനിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ പതിവില്ല.

പിന്നാലെ, മിഥുനം ഒന്നാം തീയതിയായ നാളെ രാവിലെ മുതല്‍ പതിവ് പോലെ പൂജകള്‍ നടക്കും. ഇത്തവണ നട തുറക്കുമ്പോഴും വന്‍സുരക്ഷാ സന്നാഹം ഒരുക്കി പോലീസ് സജ്ജരായിട്ടുണ്ട്. സന്നിധാനത്ത് എസ്പിക്കും, പമ്പയില്‍ എഎസ്പിക്കും നിലയ്ക്കലില്‍ ഡിവൈഎസ്പിക്കും ആയിരിക്കും സുരക്ഷാ ചുമതല.

500 ഓളം പോലീസ് സേനാംഗങ്ങളെ മൂന്നിടത്തുമായി വിന്യസിക്കും. ഉച്ചയോടെ മാത്രമേ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് കടത്തിവിടുകയുള്ളൂ. 20 ന് രാത്രി 10 ന് നട അടയ്ക്കുന്നതോടെ മിഥുന മാസത്തിലെ പൂജകള്‍ക്കും തീര്‍ത്ഥാടനത്തിനും അവസാനമാകും.

Exit mobile version