ഓടിക്കൊണ്ടിരിക്കവെ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ചു; നാല് വിദ്യാര്‍ത്ഥികള്‍ക്കും ബസ് ജീവനക്കാരനും പരിക്ക്

പുനലര്‍ താലൂക്ക് സമാജം സ്‌കൂളാണ് അപകടത്തില്‍പ്പെട്ടത്

കൊല്ലം: കുട്ടികളുമായി പോവുകയായിരുന്ന സകൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. നാല് വിദ്യാര്‍ത്ഥികള്‍ക്കും ബസ് ജീവനക്കാരനും അപകടത്തില്‍ പരിക്കേറ്റു. പത്തനാപുരം വിളക്കുടിയിലാണ് സംഭവം.

പുനലര്‍ താലൂക്ക് സമാജം സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരിക്കവെ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലില്‍ ഇടിക്കുകായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണാണ് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാരനും പരിക്കേറ്റത്.

അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയത്. ബസില്‍ കുടുങ്ങിയ ക്ലീനറെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

Exit mobile version