തിരമാലയ്‌ക്കൊപ്പം പതയടിഞ്ഞ സംഭവം; ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൊല്ലം തീരത്ത് പഠനം നടത്തും

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരത്ത് കഴിഞ്ഞ രണ്ട് ദിവസമായി തിരമാലയ്‌ക്കൊപ്പം പത അടിഞ്ഞത്

കൊല്ലം: കൊല്ലം തീരത്ത് തിരമാലയ്‌ക്കൊപ്പം പതയടിഞ്ഞ സംഭവത്തില്‍ പഠനം നടത്താന്‍ ജില്ലാ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സിന്റെ ഗവേഷക സംഘമാണ് കൊല്ലത്തെത്തി പഠനം നടത്തുക.

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിന് പിന്നാലെയാണ് കൊല്ലം തീരത്ത് കഴിഞ്ഞ രണ്ട് ദിവസമായി തിരമാലയ്‌ക്കൊപ്പം പത അടിഞ്ഞത്. ഈ അപൂര്‍വ്വ പ്രതിഭാസം തീരദേശവാസികളെ എല്ലാം ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു പ്രതിഭാസം തീരത്ത് ഇതാദ്യമായാണെന്ന് ഇവര്‍ പ്രതികരിച്ചു.

തുടര്‍ന്നാണ് സംഭവത്തില്‍ വിശദ്ദമായ പഠനം നടത്താന്‍ കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതി തീരുമാനിച്ചത്. കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സിന്റെ ഗവേഷക സംഘമാണ് പഠനം നടത്തുക.

Exit mobile version