സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണം, ക്രിസ്തുമസ് അവധി എട്ട് ദിവസമാക്കാന്‍ തീരുമാനം

ഈ അധ്യായന വര്‍ഷം മുതല്‍ മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തി ദിവസങ്ങള്‍ ആയിരിക്കുമെന്നും ഈ ദിനങ്ങളില്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണം, ക്രിസ്തുമസ് അവധി എട്ട് ദിവസമാക്കാന്‍ തീരുമാനം. സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഈ അധ്യായന വര്‍ഷം മുതല്‍ മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തി ദിവസങ്ങള്‍ ആയിരിക്കുമെന്നും ഈ ദിനങ്ങളില്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു.

അതേസമയം സംഘടനയില്‍പ്പെട്ട സ്‌കൂളുകളിലെ അധ്യാപകരുടേയും ജീവനക്കാരുടേയും മക്കള്‍ക്ക് അതതു സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Exit mobile version