‘നനഞ്ഞ കൈകൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുത്’; മഴക്കാല മുന്നറിയിപ്പുമായി കെഎസ്ഇബി

ശയനിവാരണത്തിനും പരാതികള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് 1912 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു

തിരുവനന്തപുരം: മഴക്കാലമെത്തിയ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. നനഞ്ഞ കൈ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുതെന്നും സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഫേസ്ബുക്ക് പേജിലൂടെയാണ് മഴക്കാലത്ത് വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കെഎസ്ഇബി പങ്കുവെച്ചത്.

പൊതുവേ മഴക്കാലത്ത് വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഷോക്കേറ്റും മറ്റുമുള്ള അപകടങ്ങള്‍ കൂടുതലാണ്. ഇത് ഒഴിവാക്കാനാണ് കെഎസ്ഇബി നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. നനഞ്ഞ കൈ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുതെന്നും മീറ്റര്‍ ഉള്‍പ്പടെയുള്ളവ നനയാതെ സൂക്ഷിക്കണമെന്നും ഫേസ്ബുക്ക് പേജിലെ മുന്നറിയിപ്പില്‍ പറയുന്നു.

ഇഎല്‍സിബി പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും ഉപകരണങ്ങള്‍ നന്നാക്കാന്‍ ആരംഭിക്കുന്നതിന് മുന്‍പ് വൈദ്യുതിയുമായി സമ്പര്‍ക്കമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കെഎസ്ഇബി പറയുന്നു. സംശയനിവാരണത്തിനും പരാതികള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് 1912 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു.

Exit mobile version