നിപ്പാ ഫലം; ഒരു സാമ്പിളില്‍ ഒഴികെ എല്ലാത്തിലും നെഗറ്റീവ്

പറവൂരില്‍ പനിയെ തുടര്‍ന്ന് ചികിതയിലുള്ള ഒരാളെ ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും

കൊച്ചി: പനി ലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. അതേസമയം മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ലാബില്‍ നടത്തിയ രണ്ടാംഘട്ട സാമ്പിള്‍ പരിശോധനയുടെ ഫലം കൂടുതല്‍ സ്ഥിരീകരണത്തിനായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയച്ചതിന്റെ ഫലം ലഭിച്ചു. മൂന്നു സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും രണ്ടെണ്ണം നെഗറ്റീവുമാണ്.

കളമശ്ശേരിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ള മുഴുവന്‍ പേരുടെയും പരിശോധന ഫലം വന്നു. ആര്‍ക്കും നിപ്പാ ബാധയില്ല. പറവൂരില്‍ പനിയെ തുടര്‍ന്ന് ചികിതയിലുള്ള ഒരാളെ ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

നിപ്പാ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച നാല് രോഗികളെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഏഴുപേരാണ് ഇപ്പോള്‍ ഇവിടെ ചികില്‍സയില്‍ കഴിയുന്നത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇവരുടെ നിരീക്ഷണം ആശുപത്രിയില്‍ തുടരുന്നു.

അതേസമയം നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനിടെ നിപ്പാ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Exit mobile version