ആറ്റില്‍ കാര്‍ താഴ്ന്ന നിലയില്‍ കണ്ടെത്തി

വ്യാഴാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടില്‍ എത്തിയ അജി കാര്‍ റിവേഴ്‌സ് ഗിയറിലാക്കി ഹാന്റ് ബ്രേക്ക് ഇടാതെ കാറില്‍ നിന്നിറങ്ങി. എന്നാല്‍ ചെളിയില്‍ നിര്‍ത്തിയിട്ട കാര്‍ പുറകോട്ട് വന്ന് ആറ്റിലേക്ക് പതിക്കുകയും മുങ്ങി താഴുകയുമായിരുന്നു

മാന്നാര്‍: മാന്നാര്‍ കുട്ടമ്പേരൂര്‍ ആറ്റില്‍ കാര്‍ താഴ്ന്ന നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാന്നാര്‍ പോലീസും, ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. നാട്ടുകാരും സഹായത്തോടെ ആറ്റില്‍ നിന്ന് കാര്‍ ഉയര്‍ത്തി കരയ്ക്കെത്തിച്ചു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടമ്പേരൂര്‍ സ്വദേശി അജിയുടെ കാറാണ് ആറ്റില്‍ താഴ്ന്നതെന്നു കണ്ടെത്തി. വ്യാഴാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടില്‍ എത്തിയ അജി കാര്‍ റിവേഴ്‌സ് ഗിയറിലാക്കി ഹാന്റ് ബ്രേക്ക് ഇടാതെ കാറില്‍ നിന്നിറങ്ങി. എന്നാല്‍ ചെളിയില്‍ നിര്‍ത്തിയിട്ട കാര്‍ പുറകോട്ട് വന്ന് ആറ്റിലേക്ക് പതിക്കുകയും മുങ്ങി താഴുകയുമായിരുന്നു.

Exit mobile version