ഇരട്ടസഹോദരിമാര്‍ക്ക് താലി ചാര്‍ത്തി ഇരട്ടസഹോദരന്മാര്‍, ആശംസകളുമായി എത്തി വിവാഹം കളറാക്കി ഒമ്പത് ജോഡി ഇരട്ടകള്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഒരു ഇരട്ടക്കല്ല്യാണത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ഇരട്ടസഹോദരന്‍മാരായ സന്ദീപ് ഹരിയും സനൂപ് ഹരിയുമാണ് ഇരട്ട സഹോദരിമാരായ
എസ്.ധനലക്ഷ്മിയെയും എസ്.ഭാഗ്യലക്ഷ്മിയെയും തങ്ങളുടെ ജീവിത പങ്കാളികളാക്കിയത്.

ഇരട്ട വധൂവരന്‍മാര്‍ക്കു ആശംസയുമായി എത്തിയത് 9 ജോടി ഇരട്ടകളായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ കല്യാണത്തിന് പ്രത്യേകതയേറുന്നത്. ഇരട്ടക്കുട്ടികളുടെ നാട് എന്ന വാട്‌സാപ് കൂട്ടായ്മയിലെ അംഗങ്ങളാണ് വിവാഹത്തിന് ആശംസകളുമായി എത്തിയത്.

also read: ഇടിയോട് കൂടിയ ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുകള്‍, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷമായിട്ടായിരുന്നു ഇരട്ടകളുടെ വിവാഹം നടന്നത്. പട്ടാഴി തെക്കേത്തേരി കൊച്ചുകാഞ്ഞിരത്തിങ്കല്‍ അനില്‍കുമാറിന്റെയും സീമയുടെയും മക്കളാണ് ധനലക്ഷ്മിയും ഭാഗ്യലക്ഷ്മിയും. മക്കളുടെ വിവാഹത്തിന് അവരുടെ ഇരട്ടകളായ കൂട്ടുകാരെ വിളിക്കണമെന്നതു സീമയുടെ നിര്‍ബന്ധമായിരുന്നു.

ഇരട്ടകളുടെ നാട് എന്ന വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍ റാന്നി മോതിരവയല്‍ വാവോലില്‍ എസ്.വിശ്വാസിനെ സീമ ആ ചുമതല ഏല്‍പിച്ചു. അങ്ങനെയാണ് കോഴിക്കോട്ടു നിന്നും കോട്ടയത്തു നിന്നുമൊക്കെയായി 9 ജോടി ഇരട്ടകള്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയത്.

also read: ഹൃദയാഘാതം, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പരീക്ഷാഹാളില്‍ കുഴഞ്ഞുവീണ് മരിച്ചു

ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ിവാഹത്തിനെത്തി. വിശ്വാസിന്റെ ഇരട്ടസഹോദരന്‍ വ്യാസ് ഖത്തറിലായതിനാല്‍ കല്യാണത്തിനു കൂടാന്‍ കഴിഞ്ഞില്ലെന്നതു മാത്രം തെല്ലു സങ്കടമായി.

Exit mobile version