വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്; സെറീനയ്ക്ക് പാകിസ്താനുമായി ബന്ധം, അന്വേഷണം ഏറ്റെടുത്ത് ഐഎന്‍എയും റോയും

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പോലീസ് പിടിയിലായ സെറീന ഷാജിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് പുതിയ കണ്ടെത്തല്‍. സെറീന ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ്. ഇവര്‍ക്ക് വേണ്ട കോസ്മറ്റിക്‌സ് എല്ലാം എത്തിക്കുന്നത് പാക് സ്വദേശിയായ നദീമാണ്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ യുവതി പാക് ബന്ധം സമ്മതിച്ചിരുന്നു. ദുബായില്‍ സ്വര്‍ണ്ണക്കടത്ത് നിയന്ത്രിച്ചിരുന്ന ജിത്തുവാണ് നദീമിനെ പരിചയപ്പെടുത്തി തന്നതെന്നും സെറീന ഡിആര്‍ഐയോട് വെളിപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ സെറീനയുടെ ബന്ധം വെളിപ്പെട്ട സ്ഥിതിക്ക് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും എന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം ഇതിനായി സ്വര്‍ണ്ണക്കടത്തുകേസ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്കും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കും കൈമാറി. ദേശീയ സുരക്ഷ കൂടി ഉള്‍പ്പെട്ട കേസായതിനാല്‍ സെറീന ഉള്‍പ്പെടെയുള്ള തികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഡിആര്‍ഐ ആവശ്യപ്പെട്ടു.

പലപ്പോഴായി 50 കിലോ സ്വര്‍ണം കടത്തിയെന്ന് ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സെറീന നേരത്തെ ഡിആര്‍ഐക്ക് മൊഴി നല്‍കിയിരുന്നു. ഒരു തവണ സ്വര്‍ണം കടത്തുന്നതിന് 2,000 ദിര്‍ഹം പ്രതിഫലം ലഭിച്ചു. വിമാനടിക്കറ്റും എടുത്തുനല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്തിന് എസ്‌കോര്‍ട്ടായാണ് പോയതെന്നും സെറീന മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത് വിഷ്ണു എന്നയാളാണ്. തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ദുബായില്‍ വെച്ച് തനിക്ക് സ്വര്‍ണ്ണം കൈമാറിയതെന്നും സെറീന വെളിപ്പെടുത്തിയിരുന്നു.

Exit mobile version