കഞ്ചാവ് വില്‍പ്പനയ്ക്കിടയില്‍ തമിഴ്‌നാട് ബസ് ഡ്രൈവര്‍ തമ്പാനൂരില്‍ പിടിയില്‍

മധുര-തിരുവനന്തപുരം ബസിലെ ഡ്രൈവര്‍ ജയരാജാണ് പോലീസ് പിടിയിലായത്

തിരുവനന്തപുരം: കഞ്ചാവ് വില്‍പന നടത്തുന്നതിനിടയില്‍ തമിഴ്‌നാട് ബസ് ഡ്രൈവര്‍ തമ്പാനൂരില്‍ പിടിയിലായി. ഇയാള്‍ ബസില്‍ കടത്തി കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് ഓട്ടോ ഡ്രൈവര്‍ക്ക് വില്‍ക്കുന്നതിന് ഇടയിലാണ് ഇയാളെ ഷാഡോ പോലീസ് പിടികൂടിയത്.

മധുര-തിരുവനന്തപുരം ബസിലെ ഡ്രൈവര്‍ ജയരാജാണ് പോലീസ് പിടിയിലായത്. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Exit mobile version