ചെയര്‍മാന്‍ സ്ഥാനം ന്യായമായും തനിക്കവകാശപ്പെട്ടത്; പിജെ ജോസഫ്

തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്

തൊടുപുഴ: ചെയര്‍മാന്‍ സ്ഥാനം ന്യായമായും തനിക്കവകാശപ്പെട്ടതാണെന്ന് ആക്ടിങ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെ സംബന്ധിച്ചുള്ള തര്‍ക്കം കൂടുതല്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി വീണ്ടും പിജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.

തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. ജോസ് കെ മാണി അനുകൂലികളുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും സമവായ ചര്‍ച്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ജോസഫ് പ്രതികരിച്ചു. വിദേശത്തുള്ള മോന്‍സ് ജോസഫ് എംഎല്‍എ തിരിച്ചെത്തിയ ശേഷമാണ് തീയ്യതി നിശ്ചയിക്കുക.

കേരള കോണ്‍ഗ്രസിലെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസ് കെ മാണി അനുകൂലികള്‍ കത്ത് നല്‍കിയിട്ടുള്ളത്. ചെയര്‍മാന്‍ സ്ഥാനം ന്യായമായും തനിക്കാണ് അവകാശപ്പെട്ടതെന്നാണ് പിജെ ജോസഫിന്റെ അഭിപ്രായം.പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ വിളിക്കും, ജോസ് കെ മാണി വിഭാഗം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും പിജെ ജോസഫ് പറഞ്ഞു. എന്നാല്‍ പിജെ ജോസഫിന്റെ വാദങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നത്.

Exit mobile version