കേരളത്തിന് എല്ലാവിധ സഹായവും നല്‍കും, പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പയാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളത്തിന് വേണ്ട എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍

സംസ്ഥാന ആരോഗ്യമന്ത്രി കെകെ ഷൈലജ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കേന്ദ്രത്തിനാകുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നുമാണ് ഹര്‍ഷവര്‍ധന്‍ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്നു പറഞ്ഞ മന്ത്രി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരത്തരുതെന്നും മുന്നറിയിപ്പ് നല്‍കി.
അതേസമയം കേരളത്തില്‍ തന്നെ മരുന്നുകള്‍ ഉണ്ടെന്നും ആശങ്ക വേണ്ട എന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Exit mobile version