രണ്ടുദിവസത്തിനുള്ളില്‍ കേരളത്തില്‍ മണ്‍സൂണ്‍ മഴ എത്തും; കൊല്ലം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഇടിയോട് കൂടി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ഇതിനൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ മഴ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച മുതല്‍ മണ്‍സൂണ്‍ മഴ ലഭിച്ചു തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം ശക്തമായ മഴ ലഭിക്കാന്‍ സാധ്യത ഉള്ളതിനാല്‍ കൊല്ലം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മുതല്‍ മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഇടിയോട് കൂടി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ഇതിനൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Exit mobile version