നേരത്തേയും അവള്‍ തനിച്ച് യാത്ര ചെയ്തിട്ടുണ്ട്, ചോദ്യങ്ങള്‍ക്ക് അച്ഛന്റെ മറുപടി

കോഴിക്കോട്: മകളെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ശിവജി. തന്റെ മകളെ കാണാതായെന്ന വാര്‍ത്ത ഫേസ്ബുക്കിലും സമൂഹമാധ്യമങ്ങളിലും പങ്ക് വെച്ച എല്ലാവര്‍ക്കും നന്ദി ഉണ്ടെന്ന് ശിവജി അറിയിച്ചു. ട്രെയിന്‍ യാത്രക്കിടെ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ അര്‍ധ രാത്രിയോടെയാണ് കണ്ടെത്തിയത്.
ഇപ്പോള്‍ മകള്‍ ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. ‘കൊല്ലത്തുനിന്നാണ് അവളെ കണ്ടെത്തിയതെന്ന് അറിയുന്നു. മകളുമായി സംസാരിച്ചിട്ടില്ല. അവളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം മാത്രമേ അവള്‍ എവിടേക്കാണ് പോയതെന്ന് അറിയാന്‍ സാധിക്കൂ. കോടതി അനുവദിച്ചാല്‍ ഇന്ന് അവളെ ഞങ്ങള്‍ക്ക് വീട്ടിലേക്ക് ‘ശിവജി വ്യക്തമാക്കുന്നു.

‘മകളെ ഒറ്റയ്ക്ക് വിട്ടതില്‍ എന്നെ പലരും പഴിക്കുന്നുണ്ട്. എന്നാല്‍ അവള്‍ മുന്‍പും ഒറ്റയ്ക്ക് പോയിട്ടുണ്ട്. അവള്‍ക്ക് അതിനുള്ള കാര്യപ്രാപ്തിയും സാമര്‍ത്ഥ്യവും ഉണ്ട് എന്നായിരുന്നു എന്റെ വിശ്വാസം’. സോഷ്യല്‍ മീഡിയയിലെ കമന്റുകളോടുള്ള ശിവജിയുടെ മറുപടി ഇതാണ്.

ചോറ്റാനിക്കര സ്റ്റേഷനിലുള്ള വിഷ്ണുപ്രിയയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. അതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പോലീസ് പറയുന്നു. മൊഴി എടുത്ത ശേഷം കുട്ടിയെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വിവരം നല്‍കി.

Exit mobile version