കുഞ്ചാക്കോ ബോബനെതിരെയുണ്ടായ വധശ്രമം; പ്രതിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം അര്‍ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

കൊച്ചി: കുഞ്ചാക്കോ ബോബനുനേരെ വധശ്രമം നടത്തിയ കേസിലെ പ്രതിക്ക് വിചാരണക്കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിനെയാണു (75) മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം അര്‍ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചാക്കോച്ചന് നേരെ കഠാര വീശി എത്തിയ പ്രതി കൊല്ലുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്.

കുഞ്ചാക്കോ ബോബനെ അടക്കം എട്ട് സാക്ഷികളെ വിസ്തരിച്ച കോടതി സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചതിന് ശേഷമാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Exit mobile version