മന്ത്രിസഭ യോഗം ഇന്ന് ചേരും; ശബരിമല സ്ത്രീപ്രവേശനവും കേരളബാങ്കും ചര്‍ച്ചയാകും

ഇടതു സര്‍ക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്ന കേരള ബാങ്കിന് കഴിഞ്ഞ ആഴ്ച്ച റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിരുന്നു.

മന്ത്രിസഭാ യോഗം ഇന്നുണ്ടാകും. ഇന്ന് ചേരുന്ന യോഗത്തില്‍ കേരളാ ബാങ്കും ശബരിമല വിഷയവും ചര്‍ച്ചയാകും.

ഇടതു സര്‍ക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്ന കേരള ബാങ്കിന്
കഴിഞ്ഞ ആഴ്ച്ച റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിരുന്നു. ഈ സഹാചര്യത്തിലാണ് ബാങ്ക് രൂപീകരണ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്.

കൂടാതെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മന്ത്രിസഭായോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന പുനര്‍ നിര്‍മാണ വിഭവ സമാഹരണത്തിനുള്ള ക്രൗഡ് ഫണ്ടിങിന്റെ വിശദാംശങ്ങളും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

Exit mobile version