പപ്പാ, ഒരു തുണികൊണ്ട് ആ ബോർഡ് ഒന്ന് മറയ്ക്കാമോ..? അവസാനമായി അഭിരാമി പറഞ്ഞു; ഞാനാ ബോർഡ് എടുത്തുമാറ്റിയിരുന്നുവെങ്കിൽ എന്റ മോൾ പോകില്ലായിരുന്നു; വിങ്ങൽ

‘പപ്പാ, ഒരു തുണികൊണ്ട് ആ ബോർഡ് ഒന്ന് മറയ്ക്കാമോ’ അഭിരാമി തന്റെ അച്ഛനോട് അവസാനമായി പറഞ്ഞ വാക്കുകളാണ് ഇത്. അടുത്ത ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത് തിരികെയെത്തിയപ്പോഴാണ് അഭിരാമി തന്റെ വീട്ടിൽ പതിപ്പിച്ച ജപ്തി ബോർഡ് കണ്ടത്. അതീവ സങ്കടമായിരുന്നു അഭിരാമിയുടെ മുഖത്ത് മാതാപിതാക്കൾ കണ്ടത്.

വിവാഹത്തിന് മുൻപ് കാണാതായ വരനെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി; നാടുവിട്ടത് വിവാഹത്തിന് പണമില്ലാത്ത മനോവിഷമത്തിലെന്ന് പ്രതീഷ്

ആ ബോർഡ് എടുത്തുമാറ്റാൻ അവൾ അച്ഛൻ അജയകുമാറിനോട് ആദ്യം ആവശ്യപ്പെട്ടു, എന്നാൽ സർക്കാർ പതിച്ച ബോർഡല്ലേ, മാറ്റിയാൽ പ്രശ്നമായാലോ എന്ന് അച്ഛൻ പറഞ്ഞപ്പോഴാണ് എങ്കിൽ ഒരു തുണികൊണ്ട് ബോർഡ് മറയ്ക്കാൻ അഭിരാമി ആവശ്യപ്പെട്ടത്. ശേഷം, അച്ഛനും അമ്മയുംകൂടി ബാങ്കിൽ പോയി സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയും ചെയ്തു.

അച്ഛനും അമ്മയും ബാങ്കിൽ പോയതിനു പിന്നാലെ അഭിരാമി മുറിയിൽക്കയറി കതകടച്ചു. ഈ സമയം, അപ്പൂപ്പൻ ശശിധരൻ ആചാരിയും അമ്മുമ്മ ശാന്തമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായപ്പോൾ ശാന്തമ്മ ഉച്ചത്തിൽ വിളിച്ചുകരഞ്ഞു. തുടർന്ന് സമീപവാസികൾ ഓടിയെത്തി വീട് ഇടിച്ചു തുറന്നപ്പോൾ ജനൽ കമ്പിയിൽ തന്റെ ഷോളിൽ തൂങ്ങി നിൽക്കുന്ന അഭിരാമിയെ ആണ് കണ്ടത്.

ഉടനടി ആശുപത്രിയിലെത്തിച്ചുവെങ്കിലും അഭിരാമിയുടെ ജീവൻ രക്ഷിക്കാനായില്ല ‘ബന്ധുക്കളാരെങ്കിലും വന്ന് ആ ബോർഡ് കണ്ടാലോ എന്ന ഭയമായിരുന്നു എന്റെ കുഞ്ഞിന്. ഞാനാ ബോർഡ് എടുത്തുമാറ്റിയാൽ മതിയായിരുന്നു. എങ്കിൽ ഐന്റ മോൾ പോകില്ലായിരുന്നു’- അജയകുമാർ നെഞ്ച് നീറി പറഞ്ഞു.

കേരള ബാങ്ക് പതാരം ശാഖയിൽനിന്ന് 2019-ൽ അജികുമാർ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീടുപണി, അച്ഛന്റെയും ഭാര്യയുടെയും ചികിത്സ എന്നിവകൊണ്ടുണ്ടായ മുൻബാധ്യതകൾ വീട്ടുന്നതിനായിരുന്നു വായ്പയെടുത്തത്. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് ജോലി നഷ്ടപ്പെട്ടു. ഇതാണ് ബാങ്കിന്റെ കടം വീട്ടാൻ അജയകുമാറിന് സാധിക്കാതെ പോയത്.

Exit mobile version