വായ്പക്കാരി കാൻസർ ബാധിച്ച് മരണപ്പെട്ടു; ബാധ്യത കാൻസർ വേട്ടയാടുന്ന മകന്റെ തലയിലും, ഒടുവിൽ ജപ്തി ഒഴിവാക്കാൻ കൈകോർത്ത് ബാങ്ക് ജീവനക്കാർ, കുടിശ്ശിക അടച്ച് ആധാരം കൈമാറി കേരള ബാങ്ക്

Kerala bank | Bignewslive

ചിറ്റൂർ: വായ്പക്കാരി കാൻസർ ബാധിച്ച് മരിച്ചതോടെ കടബാധ്യത കാൻസർ പിന്തുടരുന്ന ഇവരുടെ മകന്റെ തലയിലായിരുന്നു. ഭാര്യയും ചെറിയ കുട്ടിയുടെ പിതാവുമായ ഇയാളുടെ ദുരിതം മനസിലാക്കിയ കേരള ബാങ്കിലെ ജീവനക്കാർ കൈകോർത്തപ്പോൾ തീർന്നത് കുടുംബത്തിന്റെ തലവേദനായായിരുന്നു. ജപ്തി നടപടികൾ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴായിരുന്നു ജീവനക്കാരുടെ സഹായ ഹസ്തം.

വായ്പക്കാരിയുടെ കടം സ്വന്തം ശമ്പളത്തിൽനിന്ന് സമാഹരിച്ച് നൽകി ജപ്തി ഒഴിവാക്കിയ ജീവനക്കാർ പക്ഷേ, സഹായം ലഭിച്ച വായ്പക്കാരിയുടെ പേരോ നൽകിയ തുകയോ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. കേരളബാങ്കിന്റെ ചിറ്റൂർശാഖയിലെ ജീവനക്കാരും ഏരിയാ മാനേജരുമാണ് ഇപ്പോൾ മികച്ച മാതൃകയായിരിക്കുന്നത്. എട്ടുവർഷം മുമ്പാണ് നല്ലേപ്പിള്ളി സ്വദേശിനി ബാങ്കിൽനിന്ന് വായ്പയെടുത്തത്. വായ്‌പെടുത്ത് അധികനാൾ കഴിയുംമുമ്പേ കാൻസർ ബാധിതയായ അവർ മരിക്കയും ചെയ്തു.

ഇഷ്ടികക്കളത്തിനായി കുഴിച്ചപ്പോള്‍ കിട്ടിയത് 26.11 കാരറ്റ് വജ്രം: വിറ്റ് പോയത് 1.62 കോടി രൂപയ്ക്ക്, ഒറ്റദിവസം കൊണ്ട് ചെറുകിട വ്യാപാരി കോടീശ്വരന്‍

ശേഷം, വായ്പ തിരിച്ചടക്കേണ്ട ചുമതല ഇവരുടെ മകനായി. 2015ലാണ് വായ്പക്കാരി മരിച്ചത്. അന്നുമുതൽ വായ്പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കിലെ ജീവനക്കാർ മകനെ കാണാനെത്തും. കഴിഞ്ഞതവണ വായ്പയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാൻ ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് അയാളും കാൻസർ ബാധിതനാണെന്ന് ജീവനക്കാർ മനസ്സിലാക്കിയത്. മുൻപ് പല തവണ അവർ ആ വീട്ടിൽ പോയപ്പോഴും അസുഖത്തിന്റെ കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് ജീവനക്കാരുടെ മനസലിഞ്ഞത്.

പിന്നീട് ഏരിയാ മാനേജരുടെ നേതൃത്വത്തിൽ ശാഖയിലെ ബ്രഞ്ച് മാനേജർ ഉൾപ്പെടെയുള്ള ഏഴ് ജീവനക്കാർ അവരുടെ ശമ്പളത്തിൽനിന്ന് പിരിവിട്ട് വായ്പക്കാരിയുടെ കടം വീട്ടുകയായിരുന്നു. കഴിഞ്ഞദിവസം ബാങ്കിൽനടന്ന ചടങ്ങിൽ ഇവർക്ക് വയ്പയെടുത്തപ്പോൾ ഈടുവെച്ച ആധാരം കൈമാറുകയും ചെയ്തു.

Exit mobile version