നഴ്‌സിനെ കുത്തി പരിക്കേല്‍പ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: റോഡില്‍ വെച്ച് നഴ്‌സിനെ വെട്ടി പരിക്കേല്‍പ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍.
എസ്എടി യിലെ നഴ്‌സിംഗ് അസി പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യക്തിവിരോധമാണ് യുവാവിനെ അക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് മെഡിക്കല്‍ കോളജ് പോലീസ് പറഞ്ഞു.

ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.
കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിഥിന്‍ (34) ആണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിഥിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version