തൃശ്ശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു

അപകടം നടന്ന ഉടനെ ബിനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

തൃശ്ശൂര്‍: കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ബിനീഷ് മാത്യു (42) ആണ് മരിച്ചത്. തൃശ്ശൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ പുലര്‍ച്ചെ ആറു മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടം നടന്ന ഉടനെ ബിനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലാണ് വാഹനാപകടമുണ്ടായത്. തൃശ്ശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബിനീഷിന്റെ കാറില്‍ പാഞ്ഞെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു.

ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ബിനീഷിനെ അടുത്തുള്ള ആശുപതിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ത്തന്നെ ബിനീഷ് മരിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ബിനീഷിന്റെ മൃതദേഹം ഇപ്പോള്‍ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version