ആലുവ സ്വര്‍ണ്ണ കവര്‍ച്ച കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍

സ്വര്‍ണ്ണ ശുദ്ധീകരണ കമ്പനിയിലെ മുന്‍ ജീവനക്കാരനായ സതീഷാണ് കേസിലെ മുഖ്യപ്രതി. വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.

കൊച്ചി: ആലുവ ഇടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മുഴുവന്‍ പ്രതികളേയും പോലീസ് പിടികൂടി. സ്വര്‍ണ്ണ ശുദ്ധീകരണ കമ്പനിയിലെ മുന്‍ ജീവനക്കാരനായ സതീഷാണ് കേസിലെ മുഖ്യപ്രതി. വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.

സതീഷിനെ കൂടാതെ കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് പിടികൂടിയിട്ടുണ്ട്. മൂന്നാറിലെ വനത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അതിസാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കീഴടക്കിയത്.

മെയ് പത്തിന് രാവിലെയാണ് ആലുവ എടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണ്ണം വാഹനം ആക്രമിച്ച ശേഷം കൊള്ളയടിച്ചത്. ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണ്ണമായിരുന്നു ഇത്. കവര്‍ച്ചയിലൂടെ എടുത്ത സ്വര്‍ണ്ണം ഒളിപ്പിച്ച ശേഷമാണ് പ്രതികള്‍ ഒളിവില്‍ പോയത്. ഇത് കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്.

Exit mobile version