ശബരിമല പ്രശ്‌നം തൃശ്ശൂരില്‍ വലിയ ആഘാതം ഉണ്ടാക്കി; ഇടത് മുന്നണിയുടെ വിലയിരുത്തല്‍

തൃശ്ശൂര്‍; ശബരിമല പ്രശ്‌നം തൃശ്ശൂരില്‍ വലി ആഘാതം ഉണ്ടാക്കി ഇടത് മുന്നണിയുടെ വിലയിരുത്തല്‍. ശബരിമല വിഷയം സര്‍ക്കാര്‍ പ്രായോഗികമായി കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്ന് സിപിഐ നേതാവും മുന്‍ എംപിയുമായ സിഎന്‍ ജയദേവന്‍ പറഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇവിടെ ഇടത് വോട്ടുകള്‍ കുത്തനെ കുറയുകയും യുഡിഎഫ് വോട്ടുകള്‍ ഇരട്ടിയിലധികം വര്‍ധിക്കുകയും ചെയ്തത്. ശബരിമല വിഷയം ബാധിച്ചെന്ന ഇടത് തിരിച്ചറിവ് ഈ കണക്കുകളുടെ ബലത്തിലാണ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കിട്ടിയതില്‍ ഒന്നര ലക്ഷം വോട്ടിന്റെ കുറവാണ് ഇടത് മുന്നണിക്ക് ലോകസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. മോഡി വിരുദ്ധതയില്‍ മത ന്യൂനപക്ഷങ്ങള്‍ ഒന്നാകെ യുഡിഎഫി നൊപ്പം നിന്നുവെന്ന മറുപടി മതിയാകില്ല ഇടതിന് തൃശ്ശൂരില്‍. ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും ബിജെപി സ്വാധീനം കാര്യമായി വര്‍ധിപ്പിക്കുന്നത് ഇടതിനൊപ്പം യുഡിഎഫിനെയും ആശങ്കയിലാക്കുന്നുണ്ട് തൃശ്ശൂരില്‍.

Exit mobile version