കേന്ദ്രസര്‍ക്കാറിന്റെ സഹകരണം പ്രതീക്ഷിക്കുന്നു; നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചതിനു പിന്നാലെ നരേന്ദ്രമോഡിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാറിന്റെ സഹകരണം കേരളം പ്രതീക്ഷിക്കുന്നുവെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.

മോഡിയുടെ നേതൃത്വത്തില്‍ മുന്നൂറിലേറെ സീറ്റാണ് ബിജെപി ഒറ്റയ്ക്കു നേടിയത്.
നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളും മോഡിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച ബിജെപിയേയും എന്‍ഡിഎയേയും അഭിനന്ദിക്കുന്നുവെന്നാണ് ഉമര്‍ അബ്ദുള്ള പറഞ്ഞത്. നരേന്ദ്രമോഡിയ്ക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമാണ് അതിന്റെ ക്രെിഡിറ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോറ്റ എല്ലാവരും തോറ്റവരല്ല എന്നു തുടങ്ങുന്നതായിരുന്നു മമതാ ബാനര്‍ജിയുടെ അഭിനന്ദനക്കുറിപ്പ്.

Exit mobile version