ആലത്തൂരില്‍ അട്ടിമറി വിജയം; രമ്യ ഹരിദാസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു

ആലത്തൂര്‍: കേരളത്തില്‍ എല്ലാവരും ഉറ്റു നോക്കിയ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ആലത്തൂര്‍. ഇവിടെ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ആലത്തൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുകയാണ് ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. 158968 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ വിജയിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ബിജുവിന് ആലത്തൂരില്‍ ആകെ കിട്ടിയ വോട്ട് 374748. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടിവി ബാബു ആകെ 89837 വോട്ട് നേടി.

ഒറ്റപ്പാലം മണ്ഡലമാണ് ആലത്തൂരായത്. ഒറ്റപ്പാലം മണ്ഡലമായിരുന്നപ്പോള്‍ 1993 മുതല്‍ 2004 വരെ നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫായിരുന്നു വിജയിച്ചത്.

Exit mobile version