തൃശ്ശൂര്‍ അങ്ങനെ എടുക്കാന്‍ തൃശ്ശൂര്‍ക്കാര്‍ സമ്മതിക്കില്ല സാര്‍, സുരേഷ് ഗോപിയെ ട്രോളി ടിഎന്‍ പ്രതാപന്‍

തൃശ്ശൂര്‍: കേരളത്തില്‍ യുഡിഎഫ് തരംഗം അലയടിക്കുകയാണ്. ഇതിടെ തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ ട്രോളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ രംഗത്തെത്തിയിരിക്കുന്നു. മത നിരപേക്ഷതയുടെ വിജയമാണ് തൃശ്ശൂര്‍ മണ്ഡലത്തില്‍ ഉണ്ടായതതെന്നാണ് പ്രതാപന്‍ പറഞ്ഞത്. ആദ്യാവസാനം ലീഡ് നിലനിര്‍ത്തിയാണ് ടിഎന്‍ പ്രതാപന്‍ തൃശ്ശൂരില്‍ വിജയം ഉറപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ആളുകള്‍ ട്രോളിയിരുന്നു. തൃശ്ശൂര്‍ എനിക്ക് വേണം, തൃശ്ശൂര്‍ ഞാന്‍ എടുക്കുവാ എന്നായിരുന്നു സുരേഷ് ഗോപിയുടെ ഡയലോഗ്. ജയം ഉറപ്പിച്ച ശേഷം സുരേഷ് ഗോപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനും ടിഎന്‍ പ്രതാപന്‍ മറന്നില്ല. തൃശ്ശൂര്‍ തൃശ്ശൂര്‍ക്കാര്‍ ആര്‍ക്കും എടുക്കാന്‍ കൊടുക്കില്ലെന്നായിരുന്നു ടിഎന്‍ പ്രതാപന്റെ മറുപടി.

ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാട്ടികയില്‍ മാത്രമാണ് ടിഎന്‍ പ്രതാപന് രണ്ടാം സ്ഥാനത്ത് ഉണ്ടായത്. അതും നാട്ടികയില്‍ ഇടത് മുന്നണി നേടിയാത് വളരെ ചെറിയ ലീഡ് മാത്രമാണ്.

പുതുക്കാട് നാട്ടിക എന്നിവിടങ്ങളും തൃശ്ശൂരിലും ഇടക്കൊന്ന് മുന്നേറിയെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പിന്നെയും മൂന്നാം സ്ഥാനത്തേക്ക് പോയി. എഴുപത് ശതമാനത്തിനടുത്ത് വോട്ടെണ്ണി തീരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രണ്ടര ലക്ഷം വോട്ട് നേടിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിന് അടുത്ത് വോട്ട് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ സ്വീകാര്യത കൂടി കണക്കിലെടുത്ത് രണ്ടാം സ്ഥാനമെങ്കിലും എത്തുകയെന്ന ബിജെപി നീക്കം നടക്കാനിടയില്ലെന്ന് തന്നെയാണ് നിലവിലെ സ്ഥിതി

Exit mobile version