സംസ്ഥാനത്ത് മതധ്രുവീകരണം നടന്നു; ഇപി ജയരാജന്‍

20 മണ്ഡലങ്ങളില്‍ പത്തൊമ്പത് മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുമ്പില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിരിക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം അലയടിക്കുകയാണ്. 20 മണ്ഡലങ്ങളില്‍ പത്തൊമ്പത് മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുമ്പില്‍. അതേസമയം സംസ്ഥാനത്ത് മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇപി ജയരാജന്‍. കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകാന്‍ കാരണം ഇതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നേറിയിരിക്കുന്നത്. എഎം ആരിഫ് ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായ ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം അലയടിക്കുമ്പോള്‍ രാജ്യത്താകെ ബിജെപി തരംഗമാണ് അലയടിക്കുന്നത്. ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം രാജ്യത്തെ 542 മണ്ഡലങ്ങളില്‍ 344 സീറ്റുകളിലും എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. 86 സീറ്റുകളില്‍ യുപിഎയും 112 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുകയുമാണ്.

Exit mobile version