വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൈത്താങ്ങായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം

പന്തളം: പന്തളത്തിന് സമീപം കുരമ്പാലയില്‍ അപകടത്തില്‍ പെട്ടയാള്‍ക്കാണ് കൈത്താങ്ങായി
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. വാഹനാപകടത്തില്‍പ്പെട്ട ഏനാത്ത് സ്വദേശി പിസി തോമസിനാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം രക്ഷകനായത്.

കോട്ടയത്ത് ഒരു പരുപാടിയില്‍ പങ്കെടുക്കാന്‍ പോകവെ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ എഎ റഹീം ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പന്തളം കുരമ്പാലയില്‍ വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം.

അപകടത്തില്‍പ്പെട്ടയാളെ ആദ്യം പന്തളം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും ചെയ്തു. അതെസമയം അപകടം ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version