കണ്ണൂരില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളുമായി ഗോ എയര്‍

മെയ് 31 മുതലാണ് പുതിയ സര്‍വീസുകള്‍ ഗോ എയര്‍ ആരംഭിക്കുക

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഗോ എയര്‍ പ്രഖ്യാപിച്ചു. മെയ് 31 മുതലാണ് പുതിയ സര്‍വീസുകള്‍ ഗോ എയര്‍ ആരംഭിക്കുക. മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും സര്‍വീസ് നടത്താനാണ് ഗോ എയര്‍ കമ്പനിയുടെ ആലോചന.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റിലേക്കുളള വിമാനങ്ങള്‍ രാത്രി 8.55 നും തിരിച്ച് മസ്‌കറ്റില്‍ നിന്ന് തിരിച്ചുളള വിമാനം പുലര്‍ച്ചെ 5.10 ന് കണ്ണൂരില്‍ എത്തുന്ന രീതിയിലുമാണ് സര്‍വീസ്. അബുദാബിയിലേക്ക് കണ്ണൂരില്‍ നിന്ന് വൈകിട്ട് 6.45 നാണ് സര്‍വീസ്. അബുദാബിയില്‍ നിന്നുളള വിമാനം പുലര്‍ച്ചെ 3.45 ന് കണ്ണൂരിലെത്തും.

കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് ആഴ്ചയില്‍ ബുധന്‍, വെളളി, ഞായര്‍, ദിവസങ്ങളിലും അബുദാബിയിലേക്ക് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് നിലവില്‍ ഗോ എയറിന്റെ സര്‍വീസുകള്‍ ഉള്ളത്.

Exit mobile version