സഹോദര പുത്രന്റെ കൂടെ ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയുടെ കുട്ടിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി

ഏപ്രില്‍ 27ന് പാലക്കാട് നിന്നാണ് സുലേഖയേയും മകനേയും കാണാതായത്

കോഴിക്കോട്: സഹോദര പുത്രനായ കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതിയുടെ മകനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഭര്‍തൃമതിയായ യുവതിയുടെ മൂന്നര വയസുകാരനായ മകനെ കൈക്കും കാലിനും മുഖത്തും പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ അമ്മ പാലക്കാട് സ്വദേശിനി സുലേഖ, കാമുകന്‍ അല്‍ത്താഫ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിലെ കുട്ടിയുടെ പിതാവിന്റെ ബന്ധുക്കള്‍ കോഴിക്കോട് കിഴക്കെ നടക്കാവിലെ വാടക വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ഏപ്രില്‍ 27ന് പാലക്കാട് നിന്നാണ് സുലേഖയേയും മകനേയും കാണാതായത്. ഇവരുടെ ഭര്‍ത്താവ് ഭാര്യയേയും മകനേയും കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവും ബന്ധുക്കളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധയ്ക്ക് വിധേയമാക്കി.

Exit mobile version