എസ്എസ്എല്‍സി-പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന കോഴ്‌സുകള്‍ ഇവയാണ്; സ്വന്തമാക്കാം സ്വദേശത്തും വിദേശത്തും നിരവധി ജോലി അവസരങ്ങള്‍

ഉയര്‍ന്ന ശമ്പളത്തില്‍ സ്വദേശത്തും വിദേശത്തും ജോലി ലഭിക്കാനായി ഇനി ലക്ഷങ്ങള്‍ മുടക്കി കോഴ്‌സുകള്‍ പഠിക്കേണ്ട.

തൃശ്ശൂര്‍: ഉയര്‍ന്ന ശമ്പളത്തില്‍ സ്വദേശത്തും വിദേശത്തും ജോലി ലഭിക്കാനായി ഇനി ലക്ഷങ്ങള്‍ മുടക്കി കോഴ്‌സുകള്‍ പഠിക്കേണ്ട. നല്ല ജോലി ലഭിക്കാന്‍ മെഡിസിനും എഞ്ചിനീയറിങും പഠിക്കണമെന്ന കാഴ്ചപ്പാടുകളും മാറ്റിവെയ്ക്കാം. മികച്ച ശമ്പളത്തോടെയുള്ള ജോലികള്‍ സ്വന്തമാക്കാന്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ടിത ടെക്‌നിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കാം. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി തുടര്‍പഠന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേടാന്‍ വളരെ ചുരുങ്ങിയ ചെലവില്‍ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് കെല്‍ട്രോണ്‍ ആര്‍ഇസി തൃശ്ശൂര്‍ അവസരമൊരുക്കുന്നു. ലോകമെമ്പാടുമുള്ള ഐടി ഇന്‍ഡസ്ട്രികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ നേടാനവസരം.

ഐടി കമ്പനികള്‍, ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ലോകമെമ്പാടുമുള്ള ഏതൊരു സ്ഥാപനങ്ങള്‍ക്കും മുന്നോട്ടു പോകുന്നതിന് കമ്പ്യൂട്ടറുകളും അവയെ തമ്മില്‍ ഇന്റര്‍ കണക്ട് ചെയ്യുന്ന ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്കുകളും വൈഡ് ഏരിയ നെറ്റ്‌വര്‍ക്കുകള്‍ ഇത്തരം കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളുടെ സെക്യൂരിറ്റി സംവിധാനങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ ടെക്‌നോളജികള്‍ കൂടിയേ തീരൂ. മാത്രമല്ല ഫൈബര്‍ ഒപ്റ്റിക്‌സ് കേബിളിന്റെയും വയര്‍ലെസ് ടെക്‌നോളജിയുടെ കണ്ടുപിടുത്തവും അവയുടെ ഉയര്‍ന്ന പ്രചാരവും ലോകത്തെമ്പാടുമുള്ള കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് എന്‍ജിനീയറിങ് മേഖലകളില്‍ തൊഴിലവസരങ്ങള്‍ക്ക് വന്‍ കുതിച്ചുച്ചാട്ടമാണുണ്ടാക്കിയിട്ടുള്ളത്.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ടെക്‌നീഷ്യന്‍, ഡെസ്‌ക്ടോപ് മാനേജര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, വിന്‍ഡോസ് നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, ലിനക്‌സ് നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, WAN എഞ്ചിനീയര്‍, വയര്‍ലസ് എഞ്ചിനീയര്‍, ഫൈബര്‍ ഒപ്റ്റിക്‌സ് ടെക്‌നീഷ്യന്‍, ലാപ്‌ടോപ്പ് ചിപ്പ് ലെവല്‍ ടെക്‌നീഷ്യന്‍ തുടങ്ങി ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ദിനം പ്രതി ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. അതു കൊണ്ട് തന്നെ SSLC/ +2 /Degree/ B-tech വിദ്യാര്‍ത്ഥികള്‍ക്കെല്ലാം തന്നെ ഉയര്‍ന്ന ശബളം ലഭിക്കത്തക്ക രീതിയില്‍ സ്വദേശത്തും, വിദേശ രാജ്യങ്ങളിലും ഒരുപോലെ തൊഴിലവസരങ്ങളുള്ള ഒരു മേഖല സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ & നെറ്റ്വര്‍ക്ക് എഞ്ചിനീയറിംഗ് ആണ് എന്നുള്ളതില്‍ സംശയമില്ല.

ഇന്ന് ലോകത്തെവിടെയും ഉയര്‍ന്ന ശമ്പളത്തില്‍ നിരവധി തൊഴിലവസരങ്ങളുള്ള ഫൈബര്‍ ഒപ്റ്റിക്‌സ് ടെക്‌നോളജിയിലും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് മേഖലയിലും , ലാപ് ടോപ്പ് ചിപ്പ് ലെവല്‍ ടെക്‌നോളജി മേഖലയിലും പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍ എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയുള്ള ഏതൊരാള്‍ക്കും കെല്‍ട്രോണ്‍ റീജിയണല്‍ എഡ്യുക്കേഷന്‍ ക്യാപസ് മുഖേന പഠിച്ച് കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ സര്‍ട്ടിഫിക്കേഷന്‍ നേടാവുന്നതാണ്.

കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കെല്‍ട്രോണ്‍ നിബന്ധനകള്‍ക്ക് വിധേയമായി ഓണ്‍ ജോബ് ട്രെയ്‌നിംഗ് നല്‍കി സര്‍ട്ടിഫിക്കേഷന്‍ കൂടി നല്‍കുന്നതിനാല്‍ ഇന്ത്യക്കകത്തും , ഗള്‍ഫ്, മറ്റ് വിദേശ രാജ്യങ്ങളിലും വളരെയെളുപ്പത്തില്‍ തൊഴില്‍ നേടാന്‍ സാധിക്കുന്നു.

എസ്എസ്എല്‍സി, പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സാധിക്കുന്ന കെല്‍ട്രോണിന്റെ വിവിധ തൊഴിലധിഷ്ടിത ടെക്‌നിക്കല്‍ കോഴ്സുകളെ കുറിച്ചും, അവയുടെ ജോലി സാധ്യതകളെ കുറിച്ചും വിശദമായി അറിയുവാന്‍ താല്‍പര്യമുള്ളവര്‍ തൃശൂര്‍ നടുവിലാലില്‍ സ്ഥിതി ചെയ്യുന്ന KELTRON REC എന്ന ക്യാംപസില്‍ നേരിട്ടോ, അല്ലെങ്കില്‍ താഴെപറയുന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

KELTRON REC , നടുവിലാല്‍, തൃശ്ശൂര്‍. HELP LINE : 7558 99 99 33

Exit mobile version