പ്രണയം നടിച്ച് വശീകരിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍

പാറശാല: ഫേസ്ബുക്കിലൂടെ് പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പരശുവയ്ക്കല്‍ പെരുവിള ചിറക്കര പുത്തന്‍വീട്ടില്‍ വിപിന്‍ ആണ് പിടിയിലായത്. കഞ്ചാവ് വില്‍പ്പനസംഘത്തിലെ കണ്ണിയാണ് വിപിനെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അരുണ്‍ എന്ന 23കാരന്‍ കൊടകരയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പതിനേഴുകാരിയായ പെണ്‍കുട്ടിയെ വശീകരിച്ച് വട്ടേക്കാടുള്ള സ്വന്തം അമ്മായിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവാവിനെ കൊടകര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version