ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതാകട്ടെ ഏവരുടെയും ദീപാവലി ആഘോഷം; ആശംസയ്‌ക്കൊപ്പം മുന്‍കരുതല്‍ നിര്‍ദേശവുമായി കേരളാ പോലീസ്

തിരുവനന്തപുരം: ‘ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതാകട്ടെ ഏവരുടെയും ദീപാവലി ആഘോഷം’, ആശംസയുമായി കേരളാപോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പോലീസ് ദീപാവലി ആശംസയുമായി വന്നത്. ആശംസയ്‌ക്കൊപ്പം ചില മുന്‍കരുതല്‍ നിര്‍ദേശങ്ങളും പോലീസ് മുന്നോട്ട് വയ്ക്കുന്നു.

ദീപാവലി ആഘോഷങ്ങളില്‍ ഒഴിവാക്കനാവാത്തതാണ് പടക്കങ്ങള്‍. ശബ്ദ വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പടക്കങ്ങള്‍ കാണാനും പൊട്ടിക്കാനും രസമാണെങ്കിലും അപകടകരവുമാണ്. രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലല്ലാതെ കുട്ടികള്‍ ഇവ ഉപയോഗിക്കരുതെന്ന് പോലീസ് പറയുന്നു.

തീയണയ്ക്കാനുള്ള വെള്ളം , മണല്‍, എന്നിവ ശേഖരിച്ചു വച്ച ശേഷംമാത്രമേ പടക്കം പൊട്ടിക്കാവൂ. പടക്കങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ തീയുമായി നേരിട്ട് ബന്ധം വരാത്ത അകലത്തില്‍ സൂക്ഷിക്കുക. പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത് തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേരളാ പോലീസ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ദീപാവലി ആശംസകള്‍

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതാകട്ടെ ഏവരുടെയും ദീപാവലി ആഘോഷം …ആഘോഷങ്ങളില്‍ ആഹ്‌ളാദം നിറയാന്‍ സുരക്ഷയും മുന്‍കരുതലുമുണ്ടാകണം.:

ദീപാവലി ആഘോഷങ്ങളില്‍ ഒഴിവാക്കനാവാത്തതാണ് പടക്കങ്ങള്‍. ശബ്ദ വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പടക്കങ്ങള്‍ കാണാനും പൊട്ടിക്കാനും രസമാണെങ്കിലും അപകടകരവുമാണ്. രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലല്ലാതെ കുട്ടികള്‍ ഇവ ഉപയോഗിക്കരുത്.

തീയണയ്ക്കാനുള്ള വെള്ളം , മണല്‍, എന്നിവ ശേഖരിച്ചു വച്ച ശേഷംമാത്രമേ പടക്കം പൊട്ടിക്കാവൂ. പൊട്ടിത്തെറിക്കുന്ന പടക്കങ്ങളില്‍ നിന്നും തീപ്പൊരികള്‍ കണ്ണിലേക്കു തെറിക്കുവാന്‍ സാധ്യതയുണ്ട്.

ആയതിനാല്‍ കണ്ണുകള്‍ സംരക്ഷിക്കുവാനുള്ള ഗോഗിളുകള്‍ പോലുള്ള ഉപാധികള്‍ ഉപയോഗിക്കുക. പടക്കങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ തീയുമായി നേരിട്ട് ബന്ധീ വരാത്ത അകലത്തില്‍ സൂക്ഷിക്കുക.

പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. ഉപയോഗശൂന്യമായ പടക്കങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അവ വെള്ളത്തില്‍ മുക്കിയതിനു ശേഷം മാത്രം കളയുക.’

 

Exit mobile version