പുതിയ രൂപത്തില്‍ കേരളാ പോലീസ്; ഇനി മുതല്‍ പോലീസ് നെയിം ബോര്‍ഡുകളും സ്റ്റേഷന്‍ ബോര്‍ഡുകളും മലയാളത്തില്‍

അടുത്തിടെയാണ് പോലീസിന്റെ തൊപ്പിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്

തിരുവനന്തപുരം: അടിമുടി മാറ്റത്തിന് ഒരുങ്ങി കേരളാ പോലീസ്. ഇനിമുതല്‍ പോലീസുകാരുടെ നെയിം ബോര്‍ഡും സ്‌റ്റേഷനുകളുടെ പേരും മലയാളത്തില്‍ ആയിരിക്കും എഴുതുക. മലയാളഭാഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം എല്ലാ യൂണിറ്റ് മേധാവികള്‍ക്കും ഇതിനോടകം കൈമാറി.

കോഴിക്കോട് സ്വദേശിയായ ഉമ്മര്‍ പുളിക്കല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ഒരു നടപടി പോലീസ് സ്വീകരിച്ചിരിക്കുന്നത്. പ്രായാധിക്യമുള്ളതിനാല്‍ ഇംഗ്ലീഷിലുള്ള പേരുകള്‍ വായിക്കാന്‍ സാധിക്കുന്നില്ലെന്നാണ് 88കാരനായ ഉമ്മര്‍ നല്‍കിയ ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. ഇത് പരിഗണിച്ചാണ് നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കണമെന്ന് നിര്‍ദേശിച്ചത്.

അടുത്തിടെയാണ് പോലീസിന്റെ തൊപ്പിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. പോലീസുകാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ‘പി’ തൊപ്പികള്‍ക്ക് പകരം മേലുദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ധരിക്കാനാണ് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച ശുപാര്‍ശ ഡിജിപി അധ്യക്ഷനായ സ്റ്റാഫ് കൗണ്‍സില്‍ യോഗം സര്‍ക്കാരിന് നല്‍കിട്ടുണ്ട്.

Exit mobile version