തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിദ്യാര്‍ത്ഥിയുെ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ പതിമൂന്ന് പേരെയാണ് രാമചന്ദ്രന്‍ വകവരുത്തിയത്

കൊച്ചി: തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പില്‍ നിന്നും തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ വിലക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്താണ് തെച്ചിക്കോട് കാവ് ദേവസ്വം അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.

വിദ്യാര്‍ത്ഥിയും സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ പതിമൂന്ന് പേരെയാണ് രാമചന്ദ്രന്‍ വകവരുത്തിയത്. പ്രായം കൂടിയതിനെ തുടര്‍ന്ന് ആനയുടെ കാഴ്ച ശക്തിയ്ക്കും കുറവുണ്ട്. ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരണ്ടോടും. ഈ സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്താണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താതെയാണ് ആനയ്ക്ക് കാഴ്ചയില്ലെന്ന് മോണിറ്ററിംഗ് കമ്മിറ്റി നിലപാടെടുക്കുന്നതെന്നാണ് ദേവസ്വത്തിന്റെ വാദം. കേസില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. കോടതി വിധി എന്തു തന്നെയായാലും അത് അംഗീകരിച്ച് നടപ്പിലാക്കുമെന്നും കളക്ടര്‍ അനുപമയും അറിയിച്ചിട്ടുണ്ട്.

Exit mobile version