പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് കൂട്ടുകാരിയോടൊപ്പം കടലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു

പ്ലസ് ടു പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞതിന് പിന്നാലെ ഇന്നലെ സുഹൃത്തിനൊപ്പം കടലില്‍ ചാടിയ സാന്ദ്രയുടെ മൃദേഹമാണ് കണ്ടെത്തിയത്

ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്ലസ് ടു പരീക്ഷക്ക് തോറ്റതിന് കടലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്ന് രാവിലെ പൊന്തുവള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞതിന് പിന്നാലെ ഇന്നലെ സുഹൃത്തിനൊപ്പം കടലില്‍ ചാടിയ സാന്ദ്രയുടെ മൃദേഹമാണ് കണ്ടെത്തിയത്.

പ്ലസ് ടൂ ഫലം ഫോണിലൂടെയാണ് ഇരുവരും അറിഞ്ഞത്. ഫിസിക്‌സിനും കണക്കിനുമാണ് സാന്ദ്ര പരാജയപ്പെട്ടത്. സുഹൃത്ത് മൂന്ന് വിഷയത്തിലും പരാജയപ്പെട്ടു. ഇതില്‍ മനംനൊന്താണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇരുവരും അര്‍ത്തുങ്കല്‍ കടപ്പുറത്തെത്തി ഫോണുകള്‍ പഴ്‌സിനടിയിലാക്കി കല്ലിനടിയിലേക്ക് എറിഞ്ഞ് പുലിമുട്ടില്‍ നിന്നും ചാടുകയായിരുന്നു.

അതേസമയം കടലില്‍ ചാടിയ ശേഷം കൂട്ടുകാരി കല്ലില്‍ പിടിച്ച് തിരികെ കയറി പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ സാന്ദ്ര തിരിയില്‍പ്പെട്ട് മുങ്ങി താഴ്ന്നു. തുടര്‍ന്ന് അര്‍ത്തുങ്കല്‍ പോലീസും അഗ്‌നിശമന സേനയും മത്സ്യതൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും സാന്ദ്രയെ ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശേഷം ഇന്ന് രാവിലെ വീണ്ടും മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Exit mobile version