പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു, അള്‍സര്‍ ബാധിച്ച് ഒരുമാസം ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍

ചേര്‍ത്തല: ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ചേര്‍ത്തല നഗരസഭ പന്ത്രണ്ടാം വാര്‍ഡില്‍ ലക്ഷ്മി ഭവനില്‍ നന്ദകുമാര്‍ – സോമലത ദമ്പതികളുടെ മകള്‍ പൂജ യാണ് മരിച്ചത്.

പതിനാറ് വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവം. വീട്ടില്‍ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ഉടനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു.

also read: ഭാവിയിൽ കുടുംബാംഗമായി ജനിക്കണം; വളർത്തു തത്തയുടെ അന്ത്യകർമങ്ങൾ നടത്തി ഉടമ; പങ്കെടുത്ത് നാട്ടുകാരും ബന്ധുക്കളും

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ പൂജയ്ക്ക് അള്‍സര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് പുജ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു.

also read: അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവ്; തുമ്പിക്കൈയിലെ പരിക്ക് ഉൾപ്പടെയുള്ളവ പിടികൂടുന്നതിന് മുൻപ് സംഭവിച്ചതെന്ന് ദൗത്യ സംഘം; അഭിനന്ദിച്ച് കത്തയച്ച് ഹൈക്കോടതി

സഹോദരി: പൂജിത. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പൂജ. പെണ്‍കുട്ടിയുടെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും നാടിനെയും നടുക്കിയിരിക്കുകയാണ്.

Exit mobile version