സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് ചികിത്സയിലിരുന്ന ചേര്‍ത്തല സ്വദേശി മരിച്ചു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ചേര്‍ത്തല സ്വദേശി പുരുഷോത്തമന്‍ (84) ആണ് മരിച്ചത്. കടുത്ത വൃക്കരോഗവും പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.

ഇന്ന് 1298 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 800 പേര് രോഗമുക്തി നേടി. നിലവില്‍ 11,983 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 18,337 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഔദ്യോഗിക കണക്ക് പ്രകാരം മൂന്ന് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. ഇതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആകെ മരണം 97 ആയി.

Exit mobile version